അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….
1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.
4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.
5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.
8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.
11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.
12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.
14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.
15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.
17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.
18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

🇪🇸 THE CATALAN GIANTS 🇪🇸

WhatsApp Group Invite

JOIN CHAT

Sample Whatsapp Message
1.ഹരിയാനയിൽ പുതുതായി നിലവിൽ വന്ന ജില്ല ?ചർക്കി ദാദ്രി

2. ഇന്ത്യയുടെ 500 മത് ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ സ്റ്റേഡിയം?ഗ്രീൻപാർക്ക് സ്റ്റേഡിയം (കാൺപൂർ)

3.ആൻഡ്രോയിഡിന്റെ പുതിയ പതിപ്പ് ?Android Nou Gut

4.തപാൽ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ?1924

5.പാരാ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?43

6.വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?യാത്രിമിത്രസേവ

7.2015ലെ ജനപ്രിയ ചിത്രം?ബജ്റംഗി ഭായ്ജാൻ

8.ഓസ്കാർ പുരസ്‌കാരത്തിന്തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം?വിസാരണൈ

9.കോയമ്പത്തൂർ നഗരം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കേരളത്തിലെ അണക്കെട്ട് ?ശിരുവാണി

10.പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?മീശപ്പുലിമല (ഇടുക്കി ജില്ല)

Sub: കല സാഹിത്യം

1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ

2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
പാട്ടബാക്കി

3. ‘ദി ഗുഡ് എർത്ത്’ എഴുതിയതാര്.?
പേൾ. എസ്. ബർക്ക്

4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
ലിയനാർഡോ ഡാവിഞ്ചി

5. ‘ബിഹു’ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? ആസാം

6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
ഗോവ

7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം

8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് നാരായണ മേനോൻ

9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ

10. ‘കിഴവനും കടലും’ എഴുതിയതാരാണ്.?
ഏണസ്റ്റ് ഹെമിംഗ് വേ

11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
മിനുക്ക്

12. ‘തമാശ’ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
മഹാരാഷ്ട്ര

13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
നെല്ല്

14. ‘പാവങ്ങൾ’ എന്ന കൃതി ആരാണ് എഴുതിയത്.?
വിക്റ്റർ ഹ്യൂഗോ

15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
12

16. ” വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി

17. ‘ ഷൈലോക്ക് ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഷേക്സ്പിയർ

18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം

19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969

20. ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ് .?
ജി. ശങ്കരകുറുപ്പ്‌

21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
നന്ദലാൽ ബോസ്

22. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ

23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ

24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്

25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി

26. ‘ ബന്ധനസ്ഥനായ അനിരുദ്ധൻ ‘ ആരുടെ കൃതിയാണ്.?
വള്ളത്തോൾ

27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000

28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
രാമചന്ദ്രവിലാസം

29. ‘ ട്രെയിൻ ടു പാക്കിസ്ഥാൻ ‘- ആരുടെ കൃതിയാണ്.? ഖുശ്വന്ത്‌ സിംഗ്

30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ

31. ‘സഹ്യന്റെ മകൻ ‘ ആരെഴുതിയതാണ്.?
വൈലോപ്പളളി

32. ‘അപ്പുക്കിളി ‘ എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
ഖസാക്കിന്റെ ഇതിഹാസം

33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ

34. ‘ഒ ഹെന്റി ‘ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ

35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ

36. ‘അൺ ടച്ചബിള്സ് ‘ എന്ന കൃതി രചിച്ചതാരാണ്.?
മുൽക്ക് രാജ് ആനന്ദ്

37. “വാദ്യങ്ങളുടെ രാജാവ് ‘ എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? വയലിൻ

38. ‘ഗണദേവത ‘ എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ

39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി

40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
സാഹിത്യ ലോകം

41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക

42. ‘പൂതപ്പാട്ട്‌ ‘ ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ

43. ‘മൌഗ്ലി ‘ എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്

44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്

45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
ആലം ആര

46.’പാതിരാസൂര്യന്റെ നാട്ടിൽ’ എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
എസ്. കെ.പൊറ്റക്കാട്

47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
സത്യാ ജിത്ത് റായ്

48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
ജെമിനി ഗണേശൻ

49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..’ – ആരുടെ വരികളാണ്.?
ഇടശ്ശേരി

50. ‘അപ്പുണ്ണി’ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
നാലുകെട്ട്

51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
ബെൻ കിംഗ്‌സലി

52.’ബാലമുരളി ‘ എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഒ.എൻ.വി കുറുപ്പ്

53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
പല്ലവി

54.’മൺസൂൺ വെഡിംഗ്’ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
മീരാ നായർ

55. ‘ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ – പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
കുമാരനാശാൻ

56. തമിഴ്നാട്ടിൽ ‘ചോള മണ്ഡലം കലാഗ്രാമം’ സ്ഥാപിച്ച ചിത്രകാരൻ .?
കെ.സി.എസ്.പണിക്കർ

57.’അമ്പല മണി ‘ ആരുടെ രചനയാണ്.?
സുഗതകുമാരി

58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി

59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
മരണ സർട്ടിഫിക്കറ്റ്

60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
ജി.ശങ്കരകുറുപ്പ്‌

61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
കുച്ചിപ്പുടി

62.’ഓർമയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്.?
തകഴി ശിവശങ്കര പിളള

63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
തലയോട്

64. ‘ എ മൈനസ് ബി ‘ – എന്ന കൃതിയുടെ കര്ത്താവ് .?
കോവിലൻ

65. ‘ രാച്ചിയമ്മ ‘ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
ഉറൂബ്

66.’ അറിവാണ് ശക്തി ‘ എന്ന് പറഞ്ഞതാരാണ്.? ഫ്രാൻസിസ് ബെക്കൻ

67. ‘ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’ എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
എം.കെ.സാനു

68. ‘ഇന്ത്യന് പിക്കാസോ ‘ എന്നറിയപ്പെടുന്നത് ആരാണ്.?
എം.എഫ്. ഹുസൈൻ

69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? അൺ ടു ദിസ്‌ ലാസ്റ്റ്

70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
ചെറുശ്ശേരി

71.മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ്‌ രവിശങ്കർ

72. ‘ കേരള വ്യാസൻ’ ആരാണ്.?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത

74.ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്

75. ‘സാൻഡൽവുഡ് ‘ എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
കന്നഡ

76. ‘ കേരള സ്കോട്ട് ‘ എന്നറിയപ്പെട്ടത് ആരാണ്.?
സി.വി.രാമന്പിളള

77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ

78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ

79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
പ്രേമാമൃതം

 80. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘- ആരുടെ വരികൾ.?
വളളത്തോൾ

81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
തിരുവനന്തപുരം

82.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? മൂന്നാമതൊരാൾ

83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
കഥക്

84. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
വിഷകന്യക

85.’കേരള മോപ്പസാങ്ങ് ‘ എന്നറിയപ്പെട്ടതാര്.?
തകഴി ശിവശങ്കര പിളള

86.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?
അഖിലൻ

87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?
1975

88. ‘ദി സോഷ്യൽ കോൺട്രാക്റ്റ് ‘ എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.?
റൂസ്സോ

89. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?
അമീർ ഖുസ്രു

90.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?
കുഞ്ചൻ നമ്പ്യാർ

91.’ഇലിയഡ്‌’ എന്ന ഇതിഹാസം രചിച്ചത് ആരാണ്.?
ഹോമർ

92. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
മീനമാസത്തിലെ സൂര്യൻ

93.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
ബ്രാം സ്റ്റോക്കർ

94.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
തിക്കുറിശി സുകുമാരൻ നായർ

95.’ ദി റിപ്പബ്ലിക് ‘ എഴുതിയത് ആരാണ്.?
പ്ലേറ്റോ

96.’ മയൂര സന്ദേശം ‘ രചിച്ചത് ആരാണ്.?
കേരള വർമ്മ വലിയ കോയിതമ്പുരാൻ

97.’പോസ്റ്റ്‌ ഓഫീസ് ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്.?
രവീന്ദ്ര നാഥ ടാഗോർ

98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ

99. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
പതിറ്റുപ്പത്ത്

100. ‘കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ‘- ആരാണ് ഈ വരികൾ എഴുതിയത്. ?
പൂന്താനം


WhatsApp Group Invite

Sample Whatsapp Message

84 വയസ്സിലും രാജ്യത്തിനു വേണ്ടി നിരന്തരം പണി എടുക്കുന്നു,.. ജീവിക്കുന്നു,.. പറയുവാൻ വാക്കുകൾ ഇല്ല,.. ഇനിയും ഒത്തിരി നാൾ ജീവിച്ചിരിക്കട്ടെ.. പ്രാർഥിക്കുന്നു..

ശ്രീ ഇ .ശ്രീധരൻ,..

ഇന്ന് ഭാരതം  എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്. 

1956 ൽ കാകിനദ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനിയരിoഗിൽ ബിരുദമെടുത്ത് 1962ൽ റെയിൽവേയിൽ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോൾ, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങൾ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല. 

1964 ൽ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലം പരിശാക്കിയ ചുഴലിക്കൊടുങ്കാറ്റിൽ, രാമെശ്വരത്തെക്കുള്ള പാമ്പൻ പാലം പൂർണമായി തകർന്നു…  ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി… ആ പാലം ആറുമാസം കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ചുമതല,  യുവാവായ ശ്രീധരനിൽ വന്നു ചേർന്നു…  

തകർന്നെങ്കിലും, കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകൾ, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനർനിർമിച്ചത് 45 ദിവസം കൊണ്ട്…  മാലോകർ വാപൊളിച്ച് നിന്ന ആ മഹാദൗത്യം, ഇന്നും രാമേശ്വരത്ത് തലയുയർത്തി നിൽക്കുന്നു… 

പിന്നീട്,  കൊൽകത്ത മെട്രോ നിർമാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂർത്തിയാക്കി…. അതുകൊണ്ട് തന്നെ, അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാൻ  റയിൽവേ മന്ത്രിയായ ജോർജ് ഫെർണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു….

സാധാരണ രീതിയിൽ നടപ്പാക്കിയാൽ, അൻപത് കൊല്ലം കൊണ്ട് പോലും പൂർതിയാകില്ല  എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി, റയിൽവേ മന്ത്രാലയത്തിൽ നിന്ന് മാറി കൊങ്കണ്‍ റയിൽവേ കോർപറേഷൻ രൂപീകരിച്ചു. ബോണ്ടുകളും, കടപ്പത്രങ്ങളുമിറക്കി വൻ തോതിൽ ധനസമാഹരണം ആരംഭിച്ചു. 736 കിലൊമീറ്റർ നീളമുള്ള പദ്ധതിയുടെ നിർമാണം 1990ൽ  ആരംഭിച്ചു… 
എട്ട് വർഷമായിരുന്നു കാലാവധി…

ഏത് പദ്ധതി വന്നാലും, പരിസ്ഥിതി വാദവും, കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടർ ഇവിടയുമുണ്ടായിരുന്നു.  ഗോവയിലും കർണാടകയിലും,  ബസ് ലോബിയുടെ സ്പോണ്‍സർഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാൻ പിടിച്ചത്…  കാര്യങ്ങൾ മുൻകൂട്ടി കണ്ട ശ്രീധരൻ, അതെല്ലാം മുളയിലെ നുള്ളി.  മുൻകൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കി….

1500 ലധികം പാലങ്ങൾ,  നൂറോളം വൻ തുരങ്കങ്ങൾ, മലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൻ വയടക്ടുകൾ… അങ്ങിനെ, മൂന്ന് ഷിഫ്റ്റുലായി പണി തകർത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു… എഞ്ചിനിയർമാരും, തൊഴിലാളികളും  കൂലിപ്പണിക്കാരുമെല്ലാം ലേബർ ക്യാമ്പുകളിൽ താമസിച്ച്,  താത്കാലിക ക്യാന്ടീനുകളിൽ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു…. മലയിടിചിലുകളും, മഴയുമൊന്നും അവിടെ വിഷയമായില്ല….

ഈ പാതയിലെ പത്ത് തുരങ്കങ്ങൾ, അതുവരെ ഇന്ത്യയിൽ നിർമിച്ച എറ്റവും വലിയതിനേക്കാൾ വലുതാണ്. ‌ എല്ലാ തുരങ്കങ്ങളും കൂടി ചേർത്ത് വെച്ചാൽ 80 കിലോമീടരിലധികമുണ്ടാകും,  രത്നഗിരിക്കപ്പുറമുള്ള പനവേൽ വയടക്ടിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാൾ ഉയരമുണ്ട്… ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ, ചെറു കപ്പലുകൾക്ക് വരെ കടന്നുപോകാം… എറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്, മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിർമാണമാണ്. തുരക്കുന്തോറും ഇടിഞ്ഞ്‌ വീണുകൊണ്ടിരുന്ന തുരങ്കങ്ങളിൽ അനേകം ജീവിതങ്ങൾ പൊലിഞ്ഞു. പ്രത്യേകിച്ച്, ഗോവയിലെ പെർണം തുരങ്കത്തിൽ. 

അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും, ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവിൽ, തുരക്കുന്നതിനോടൊപ്പo, കോണ്ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തിൽ ഒരു ഒരു കോണ്ക്രീറ്റ് പാറ ഉണ്ടാക്കി, അത് തുരന്നെടുത്തു തുരങ്കമാക്കി. 

ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ് ….
ഈ വൻ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയവരെ ഒരു കളിയും ശ്രീധരൻ അനുവദിച്ചില്ല. ശ്രീധരനെ കൊങ്കണ്‍ റെയിൽവേയിൽ നിന്ന് മാറ്റാൻ,  ശ്രമിച്ചപ്പോൾ,  പോർടർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെ ജോലി നിർത്തിവെച്ചു. അവസാനo, എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച്,  1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു… 

ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യയിൽ നടന്ന നടന്ന എറ്റവും വലിയ റയിൽവേ പദ്ധതി….. ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രക്രുതിയിലൂടെ, നമ്മുടെ നാട്ടിൽ യാഥാർഥ്യമാകുന്നത് ലോകം നോക്കി നിന്നു…. 

കൃത്യസമയത്ത് പണിതീർത്ത ദൽഹി മെട്രോക്ക് ശേഷം, മലയാളിയുടെ യാത്രാ സംസ്കാരത്തെ പുനർനിർവചിക്കാൻ, 80 ന്റെ യുവത്വത്തോടെ Sri. ശ്രീധരൻ നമ്മുടെയിടയിൽ ഊര്ജസ്വലതയോടെ ഓടിനടക്കുന്നു ….
ഇപ്പോഴും, ഓരോ കൊങ്കണ്‍ യാത്രയിലും, തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോൾ, വയടക്ടുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോൾ…. അറിയാതെ തല കുനിച്ച് പോകുന്നു…. 
ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കർമ്മയോഗിയുടെ മുൻപിൽ…  മനുഷ്യപ്രയത്നത്തിനു മുൻപിൽ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാർഢ്യങ്ങൾക്ക് മുൻപിൽ…
📚DnZ

WhatsApp Group Invite

Sample Whatsapp Message
                        🔴Daily 1 Apple,
     No Doctor

🔴Daily 5 Badam,
    No Cancer

🔴 Daily 1 Lemon,
     No Fat

🔴 Daily 1 glass Milk,
     No Bone Problm

🔴Daily 12 glass water,
     No skin problm 

🔴Daily 4 dates,
     No weakness. 

🔴 Daily 5 times pray,
     No Tensions 

🔴Daily  8 hrs sleep 
Happy ooo happy 😊 

Dont stop 4wd plz

🙏ഒരു നല്ല സന്ദേശം

മരിച്ചാലുടനെ നമ്മുടെ മേൽവിലാസം
“ബോഡി” എന്നാകുന്നു.😳

നമ്മളെപ്പറ്റി
ബോഡി കൊണ്ട് വന്നോ
ബോഡി എപ്പഴാ എടുക്കുന്നത്,
എന്നിങ്ങനെയാകുംചോദ്യങ്ങൾ,,,,,,,😔

നമ്മുടെ പേരുപോലും
ആരും പറയില്ല.
ആരുടെ ഒക്കെ
മുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത്
അവരുടെയൊക്കെ മുമ്പിൽ നമ്മൾ
വെറും ബോഡി മാത്രം…😢
അത്രയേ ഉള്ളൂ…നമ്മൾ🙄

അതിനാൽ ജീവിതം
തന്നവന് നന്ദി പറഞ്ഞു കൊണ്ട്
നന്നായി ജീവിക്കുക.🙏

നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക…🎬🏏📱

മാതാ പിതാക്കളെ ജീവിതാവസാനം വരെ സ്നേഹത്തോടെ പരിചരിക്കുക…👴👵⛱

ധരാളം യാത്രകൾ ചെയ്യുക പ്രകൃതിയെ ആസ്വദിക്കുക…🚘🚝

ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക …🍧👔👗

വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച്  പൊട്ടിച്ചിരിക്കുക.😂

ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.💃👯

മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക 🌠

നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ  ജീവനുതുല്യം സ്നേഹിക്കുക…👬

എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രെദ്ധിക്കുക…🏃🏻

ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ
എയർ പിടിക്കാതെ കൂളാവുക.👨

എന്തിനെയും പോസിറ്റീവ് ആയി നേരിടാൻ മനസ്സിനെ സജ്ജമാക്കുക…💪👍

കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക…🎓

അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുക…🍲

ഓർക്കുക മരണം
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.

ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.😥

ജനിച്ചു വീണ ഈ ഭൂമിയിൽ നിന്നും നമുക്ക് സ്വന്തം ആത്മാവ് മാത്രമേ തിരിച്ചു കൊണ്ടുപോകാൻ കഴിയൂ എന്ന യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക…🚑

🌹🌹ജീവിതം ഒന്നേ ഉള്ളൂ അത് ഇഷ്ടമുള്ള വ്യക്തിയോട് ചേർന്ന്  ആസ്വദിച്ചു ജീവിച്ചു തീർക്കുക. 🌹🌹 ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം…

 മിനുക്കണം…

 പുതുക്കണം..

 അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ വേണം.

കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.

 എന്നോട് അവൻ/അവൾ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.

 സൗഹൃദങ്ങൾ മാത്രമല്ല, കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം.

ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി, ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ…

 സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ…..

 ഒടുവിൽ പിണക്കമായി.

 വിളി നിന്നു..

ശത്രുവായി.

അവിടെ കണ്ടാൽ ഇവിടെ മാറിപോകലായി……

കാലം ഏറെ ചെന്നാൽ, പിന്നെ ആരാദ്യം മിണ്ടും എന്നായി……

“എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും ഒന്ന് മിണ്ടൂല്ല…….”
എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.

നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!!!

 കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല ഒരു പക്ഷേ……

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.

 ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.

 “ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ”

 കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക…!!!

വായിച്ച് കഴിഞ്ഞ ഉടനേ മറ്റുള്ളരിലേക്കും എത്തിക്കുക, ആരെങ്കിലും പിണങ്ങി നിൽക്കുന്നുണ്ടെങ്കിൽ
നന്നാവട്ടെ…..😍😍
💖💖💖💖💖💖💖💖💖💖💖💖💖👩‍❤‍👩👩‍❤‍👩💑👨‍❤‍👨👨‍❤‍👨💏👩‍❤‍💋‍👩👨‍❤‍💋‍👨💏👫👭👬👬👬u👬👬

Financial Independence

WhatsApp Group Invite

Sample Whatsapp Message

ഒരാൾ തോപ്പുംപടിയിൽ പുതിയ ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന  ഒരു കട🏬 ആരംഭിച്ചു.😄
👨🏻👳🏽‍♀👱🏼🙍🏻‍♂🕵🏻‍♀                 

ആവശ്യമുള്ള സ്ത്രീകള്‍ക്ക് കടയില്‍  നേരിട്ട്  ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ  ഭര്‍ത്താവായി വിലക്ക് വാങ്ങാം..

കടക്കു മൊത്തം ആറു നിലകളുണ്ട്.. 

ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്‍ത്താവിന്റെ വില കൂടി  കൊണ്ടിരിക്കും..

ഒരു സ്ത്രീ ഭര്‍ത്താവിനെ വാങ്ങാന്‍  വന്നു.

ഒന്നാം നിലയിലേ  ബോര്‍ഡ്: 
ഇവിടെയുള്ള പുരുഷമാര്‍ക്ക് ജോലിയുണ്ട്..

അവള്‍ അടുത്ത നിലയിലേക്ക് കയറി.

രണ്ടാം നിലയിലെ  ബോര്‍ഡ് : 
ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലിയുണ്ട്..
കുട്ടികളെ സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവരാണ്..

അവളടുത്ത നിലയിലേക്ക് കയറി.

മൂന്നാം നിലയിലെ ബോര്‍ഡ് : 
ഇവിടെയുള്ള പുരുഷമാര്‍ക്ക് ജോലിയുണ്ട്..
കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരുമാണ്..

കൊള്ളാമല്ലോ.. 
അവള്‍ ചിന്തിച്ചു.. 

പക്ഷെ അടുത്ത നിലയിലേക്ക് കയറി..

നാലാം നിലയിലെ  ബോര്‍ഡ് : 
ഇവിടെയുള്ള പുരുഷമാര്‍ക്ക് ജോലിയുണ്ട്..
കുട്ടികളെ  സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവരാണ്..
നല്ല സുന്ദരന്മാരാണ്..
വീട്ടുജോലിയിലും സഹായിക്കും.

എന്റെ ദൈവമേ ഇങ്ങനെയാരെങ്കിലും ഉണ്ടാവുമോ.. 

അവളുടെ ചിന്ത.. 
എന്നാലും അവള്‍  അടുത്ത  നിലയിലേക്ക് കയറി..

അഞ്ചാം നിലയിലെ ബോര്‍ഡ് : 
ഇവിടെയുള്ള പുരുഷമാര്‍ക്ക് ജോലിയുണ്ട്..

കുട്ടികളെ സ്നേഹപൂര്‍വ്വം  പരിപാലിക്കുന്നവരാണ്..
നല്ല  സുന്ദരന്മാരാണ്..
വീട്ടുജോലിയില്‍ സഹായിക്കും,
അതോടൊപ്പം വളരെ റൊമാന്റിക്‌ നേച്ചര്‍ ഉള്ളവരുമാണ്..

അവള്‍ക്കു ആ ഫ്ലോറിലേക്ക് കയറാന്‍ ഒരു പ്രലോഭനം വന്നു..

എന്നാലും പക്ഷെ വീണ്ടും അടുത്ത  നിലയിലേക്ക് പോയി..

ആറാം  നിലയിലെ  ബോര്‍ഡ്:  
നിങ്ങള്‍  ഇവിടുത്തെ 31,456 ആം നമ്പര്‍ വിസിറ്റര്‍  ആണ്.  
ഈ  ഫ്ലോറില്‍  പുരുഷന്മാര്‍  ആരുമില്ല..  
പക്ഷെ  ഈ ഫ്ലോര്‍ ഇവിടെ  ഉള്ളതിന്റെ  ഉദ്ദേശം സ്ത്രീകളെ  ഒരിക്കലും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്നത്  തെളിയിക്കാന്‍  വേണ്ടി  മാത്രമാണ്.. അതിന് മാത്രം ! ! ! !😅😂

ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന  ഈ കടയില്‍ ഷോപ്പിംഗ്‌ നടത്തിയതിനു  നന്ദി.. : ! ! !🙆

(തുടര്‍ന്നും വായിക്കുക) 

ഇതേ കടക്കാരന്‍ തൊട്ടടുത്തു പുതിയ ഭാര്യമാരെ വില്‍ക്കുന്ന മറ്റൊരു  കടയും നടത്തുന്നുണ്ടായിരുന്നു..😄

ഒന്നാം നിലയിലെ ബോര്‍ഡ്:

ഇവിടെ ഭര്‍ത്താക്കന്മാര്‍ പറയുന്നത് ക്ഷമയോട്  കേള്‍ക്കുന്ന  ഭാര്യമാരെ ലഭിക്കും..!! !!


രണ്ടും, മൂന്നും, നാലും, അഞ്ചും,  ആറും  നിലകളിലേക്ക്  ഇന്ന്  വരെ  ഒരൊറ്റ പുരുഷനും കയറിയിട്ടില്ല..! !

നമ്മള്‍ക്ക് ഇത്രയൊക്കെ മതിയെ .! !🙏🙏🙏🙏🙏
😃😂😅😆

😜😝😁INTERNATIONAL JOKES 😝😜

WhatsApp Group Invite

Sample Message

poken english 😜

Put is put no more put..
ഇട്ടത് ഇട്ടു ഇനി മേലിൽ ഇടരുത് 
Oh, you are an incident..
നീ ഒരു സംഭവം തന്നെ
Without Hands and maths..
കയ്യും കണക്കും ഇല്ലാതെ
Because of you I failed!
നിന്നെ കൊണ്ട് ഞാൻ തോറ്റു!
Marriage powder powdered..
കല്യാണം പൊടി പൊടിച്ചു
Marry the cow and rotate it..
പശുവിനെ കെട്ടിയിട്ടു കറക്കുന്നു
Why are u rotating here, go and climb the class..
എന്താ ഇവിടെ കറങ്ങി നടക്കുന്നത് പോയി ക്ലാസില് കയറിയിരിക്കൂ
No grass is going to walk here..
ഒരു പുല്ലും നടക്കാൻ പോകുന്നില്ല
U wil know the information..
നീ വെവരം അറിയും
Understanding people will suffer..
താഴെ നിൽക്കുന്നവർ അനുഭവിക്കും
Coconut murder..
തേങ്ങ കൊല
A rat is running through the answer..
ഉത്തരത്തിലൂടെ ഒരു എലി ഓടുന്നു
This happened to be one type of some other place’s programme.
ഇത് ഒരു മാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി
😂😂😂😂😂😂😂😂😂😂😂
വേഗം ഫോര്‍വേഡ് ചെയ്തോ.. അങ്ങനെ ഒറ്റക്ക് ചിരിക്കണ്ട!!

Sweet Garden🌴🌳🌲

WhatsApp Group Invite

Sample Message
മത്സ്യങ്ങളിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടോ എന്നു കണ്ടു പിടിക്കാം
ലബോറട്ടറി രാസവസ്തുക്കൾ വിൽക്കുന്ന പട്ടണത്തിലെ കടയിൽ നിന്നും 
‘മെർക്രോ ക്രോം’ സൊല്യൂഷൻ വാങ്ങുക.
വാങ്ങുന്ന മീനിൽ നിന്നും ഇറ്റുവീഴുന്ന 10. ml വെള്ളത്തിൽ 10 ml മെർക്രോക്റോം സൊല്യൂഷൻ ചേർക്കുക.
ഇത് ‘പർപ്പിൾ കളർ’ ആവുകയാണെങ്കിൽ
മീനിൽ ഫോർമാലിൻ ചേർത്തിട്ടുണ്ട്.
ഇത്തരത്തിലാണെങ്കിൽ ഉടൻ വിവരം
പോലീസ്, ഫുഡ് സേഫ്റ്റി കമ്മിഷണറുടെ
ഓഫീസ് (ടോൾ ഫീ നമ്പർ : 1800 425 1125), ജില്ലാ കളക്ടർ
എന്നിവർക്ക് പരാതിപ്പെടുക.
വർഷങ്ങളായി നടക്കുന്ന ഈ മനുഷ്യത്യരഹിത
പരിപാടിയാണ് കേരള സമൂഹത്തിൽ ആമാശയ
രോഗങ്ങൾ അധികരിയ്ക്കാൻ പ്രധാന കാരണം.