പതിവ് പോലെ വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞു ഹോസ്റ്റലിൽ ചെന്ന് എങ്ങനെക്കയോ ബാഗിൽ അഴുക്കായ വസ്ത്രങ്ങളും കുത്തി തിരുകി അനു ബസ്സ് സ്റ്റാന്റിലേക്കു ഓടി, ഇരുട്ടുന്നതിനു മുൻപ് വീട്ടിലെത്തണം..!

പുറപ്പെടുന്നകാര്യം അച്ഛനെ വിളിച്ചുപറയാൻ ഫോൺ കയ്യിലെടുത്തപ്പോളാണ്  അതിൽ ബാലൻസ് ഇല്ലെന്ന കാര്യം അവൾ ഓർത്തത്..!

അടുത്തു കണ്ട  മൊബൈൽ കടയിൽ കയറി 50 രൂപയുടെ  “ഈസീ” റീചാർജ് ആവശ്യപ്പെട്ട് മൊബൈൽ നമ്പർ പറഞ്ഞുകൊടുത്തു..

കടയിലെ സുമുഖനായ ചെറുപ്പക്കാരൻ ബുക്കിലേക്കു മൊബൈൽ നമ്പർ  കുറിച്ച് വേഗം തന്നെ അവളുടെ മൊബൈലിലേക്ക്  റീചാർജ് ചെയ്തു കൊടുത്തു..!

 അവൾ പോയതിനു ശേഷം,

ചെറുപ്പക്കാരൻ തന്റെ ഫോൺ ഡയൽ ചെയ്തു.

ആശാനെ.. പുതിയൊരു നമ്പർ കിട്ടിയിട്ടുണ്ട്..  ആള്  സുന്ദരിയാ.. 1500 രൂപയാകും, നമ്പർ വേണോ?!!!

മുകളിൽ എഴുതിയത് അത്രയും നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ സംഭവിക്കുന്ന ഒന്നാണ്. നോർത്ത് ഇന്ത്യയിൽ ഒരു സംസ്ഥാനത്തു സംഭവിച്ചതുമായ കാര്യം..

പലകടകളിലും ഇതുപോലുള്ള അപകടങ്ങൾ പതിയിരിപ്പുണ്ട്.

മൊബൈൽ നമ്പരുകൾ അവരവരുടെ സ്വകാര്യതയാണ് അത് കടകളിൽ പോയി റീചാർജ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ കൈകളിൽ എത്തും എന്ന ഭയം ഇനി വേണ്ട.

പ്രൈവറ്റ് റീചാർജ്
സ്വന്തം നമ്പർ കടക്കാരന് നൽകാതെ തന്നെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് കേരളത്തിൽ ആദ്യമായി ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന് നിങ്ങൾ ചെയ്യേണ്ടത്..

CODE എന്ന് മെസേജ് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പരിലേക്ക് അയക്കുക അപ്പോൾ തന്നെ നിങ്ങളുടെ പ്രൈവറ്റ് കോഡ് SMS ആയി ലഭിക്കും.
കടയിൽ ചെന്ന ശേഷം മൊബൈൽ നമ്പരിന് പകരം ഈ CODE കൊടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ റീച്ചാർജ് ചെയ്യാം.

വനിതകൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.

ചതിക്കുഴികളിൽ അറിഞ്ഞു കൊണ്ട് നമ്മൾ തന്നെ തലവെച്ചു കൊടുക്കണോ.. ചിന്തിക്കുക..!!